Saturday, May 18, 2013

പുലര്‍ക്കാല സ്വപ്നങ്ങള്‍....

പുലര്‍ക്കാല സ്വപ്നങ്ങളില്‍
നിന്നും മഴ വന്നു എന്നെ വിളിച്ചു  ഉണര്‍ത്തി .........

പെയ്യ്തു തീരാത്ത എന്‍റെ കണ്ണീരുകള്‍ ഇറ്റ് ഇറ്റ് വീഴുന്ന  മഴയ്ക്ക്‌ പോലും
ബാധിയത ആയി........

കൂരിരുട്ട്‌...........

കൂരിരുട്ടിനെ എനിക്ക് ഭയം ഇല്ല
    കാരണം.......
                 പകല്‍ വെളിച്ചത്തിലും കണ്ണില്‍
ഇരുട്ടു നിറഞ്ഞവര്‍ നമുക്ക്
                      ചുറ്റും ജീവിക്കുമ്പോള്‍
നാം എന്തിനു ഭയക്കണം .....................................

നിഴലും.....തിരകളും......

              നിഴലിന്‍റെ നിശബ്തത പോലെ ആയിരുന്നു എന്‍റെ പ്രണയം
             എപ്പോഴും കൂടെ ഉണ്ട് ഒരു വാക്ക് പോലും മിണ്ടാന്‍ കഴിയാതെ .....

             കടലിലെ തിര പോലെ ആണ്  എന്‍റെ  പ്രണയം
             അടുക്കാന്‍ ശ്രമിക്കും തോറും അകന്നു കൊണ്ടേ ഇരുന്നു........  

കറ പുരണ്ട ജീവിതം....


കറ പുരണ്ട എന്‍റെ സ്വപ്നങ്ങളെ ഞാന്‍ എന്നും ചികഞ്ഞു നോക്കും..........
അവ ഓരോന്നും എന്‍റെ മനസ്സില്‍ ഓര്‍മപെട്ട് കൊണ്ടിരിക്കും  തോറും
            ജീവിക്കാന്‍ ഉള്ള ആഗ്രഹം കൂടി കൊണ്ടേ ഇരുന്നു...........