Monday, November 5, 2012

പ്രവാസിയും ഫാസ്റ്റ്ഫുഡും!



ഇന്ന് വ്യാഴമാണ്. ഒട്ടുമിക്കക പ്രവാസികള്‍ക്കും സന്തോഷകരമായ ദിവസം. അതിലൊരാളാണ് ഞാനും. ഇന്ന് രാത്രി ഞാന്‍ ഭക്ഷണം കഴിച്ചത് ഒരു ഹൈദരാബാദ് ഫാസ്റ്റ്ഫുഡ്‌ ഹോട്ടലില്‍ നിന്നായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ധാരാളം വെള്ളവും കുടിച്ചു, പ്രാര്‍ഥിച്ചു, ഒരുപാട് സമയം ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കത്തിന്റെ ആഴത്തിലേക്ക് എനിക്ക് ചെന്നെത്താന്‍ കഴിഞ്ഞില്ല.

ഉറക്കം വരാത്തതിന്റെ കാരണം കിടന്നാലോചിച്ചപ്പോഴാണ് മനസ്സിലായത് എന്റെ മനസ്സിലുടക്കി കിടക്കുന്ന ആ വ്യക്തിയുടെ സംഭാഷണങ്ങള്‍. ഇന്ന് ഞാന്‍ അപ്രതീക്ഷിതമായി കണ്ട ആ വ്യക്തിയും അയാളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളിലും ചെന്നെത്തിയത്.

അയാള്‍ക്ക് ഏതാണ്ട് നാല്‍പ്പതു വയസ്സ് പ്രായം കാണും. അയാള്‍ക്ക് നാലു ദിവസം മുന്നേ സ്ട്രോക്ക്‌ ഉണ്ടായി. ഇപ്പോഴയാള്‍ angiography ചെയ്തു ഗുളികകള്‍ക്ക് അടിമപെട്ട  അവസ്ഥയാണ്‌. ഇവിടുത്തെ ഫാസ്റ്റ്ഫുഡ്‌, യാതൊരു വ്യായാമവും ഇല്ലാത്ത പ്രവാസ ജീവിതരീതിയും ഏതൊരു പ്രവസിയെയും  ആ  അവസ്ഥയില്‍ എത്തിക്കും. മരണം എന്ന സത്യത്തെ മുഖാമുഖം കണ്ടു എന്ന് അയാള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് തളര്‍ന്നു പോയി. അഞ്ചാമത്തെ നിലയില്‍ താമസിക്കുന്ന അയാള്‍ക്ക് വേദന അനുഭവപെട്ടപ്പോള്‍ തന്‍റെ ഭാര്യ അടുത്തില്ലായിരുന്നെങ്കില്‍ തന്‍റെ കഥകഴിഞ്ഞിരുന്നു എന്നു പറഞ്ഞു അത് കേട്ടപ്പോള്‍ എന്‍റെ ചിന്താ മറ്റൊന്നായിരുന്നു. അയാള്‍ക്ക് അയാളുടെ ഭാര്യ താങ്ങുംതണലുമായി കൂടെയുണ്ട്. ഒറ്റയ്ക്ക് പ്രവാസ ജീവിതം അനുഭവിക്കുന്നവര്‍ക്കോ ??? അവര്‍ക്ക് ആരാ ഉള്ളത്?

ഉത്തരം കിട്ടാത്ത പലപലചോദ്യവും എന്റെ യുള്ളിലേക്ക് കടന്നു വന്നു. അയാളുടെ അടുത്ത് നിന്നും വന്നിട്ടും അയാളുടെ വാക്കുകള്‍ എന്റെ മനസ്സിനെ മുറിപ്പെടുത്തിയതായി തോന്നി. എന്നിട്ടും ഇന്ന് രാത്രി ഞാന്‍ ഭക്ഷണം കഴിച്ചത് ഒരു ഫാസ്റ്റ് ഡ്‌ ഹോട്ടലില്‍ നിന്നും തന്നെ. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഉറക്കം എന്ന  ഏകാന്തതയിലേക്ക്‌ എനിക്ക് ചെന്നെത്താതിരിക്കാന്‍ കാരണം അതായിരുന്നു എന്ന്.

നാം മനുഷ്യരാണോ ?
അതെ! അധപധിച്ച മനുഷ്യരു! ദൈവം എന്ന മഹാസത്യം പലരിലൂടെയും പല വിധത്തിലും ഓരോ ജീവിത സാഹചര്യങ്ങളായി നമ്മുടെ മുന്നില്‍ കാണിച്ചു തരുമ്പോള്‍ നാം അത് കാണുന്നില്ല. അല്ലെങ്കില്‍ കണ്ടുവെന്ന് നടിക്കുന്നില്ല.

ഹേയ് മനുഷ്യാ! നീ മനസ്സിലാക്കുക,. നാളെ നിന്നെയും തേടി വരും, മരണം എന്ന ആ മഹാസത്യം!

Saturday, October 13, 2012

പ്രണയവും പ്രതീക്ഷയും

അവളുടെ  പ്രിയപ്പെട്ട   കൂട്ടുകാരിയുടെതാണ് ആ കല്ല്യാണം എന്നത് അവിടെ പന്തല്‍ പണിക്ക് ചെന്നപ്പോഴാണ്  എനിക്ക്  മനസ്സിലായത്, അതറിഞ്ഞിരുന്നെങ്കില്‍ ഞാനവിടെ ജോലിക്ക് പോവില്ലായിരുന്നു. എനിക്ക് ഉറപ്പായിരുന്നു അവള്‍ കല്ല്യാണ വീട്ടില്‍ തലേദിവസം തന്നെ വരും എന്നത്, ജോലിയിലുള്ള എന്‍റെ എല്ലാ ശ്രദ്ധയും പോയി. ആ വീട്ടില്‍ ആളുകള്‍ വന്നു തുടങ്ങി, എല്ലാവര്‍ക്കും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍.

കല്ല്യാണപെണ്ണിനേക്കാളുമധികം ടെന്‍ഷന്‍ എനിക്കായിരുന്നു. അവളും അവളുടെ ഉപ്പയും ഉമ്മയും അനിയത്തിയും കൂടിയാണ് കല്ല്യാണ വീട്ടില്‍ വന്നത്, കല്ല്യാണ പെണ്ണ് അഞ്ജലിയും അവളുടെ അച്ഛനും അവരെ സ്വീകരിക്കാന്‍ വന്നു. ജോലി ചെയ്യുന്നുണ്ടെങ്കിലും എന്‍റെ ശ്രദ്ധ മുഴുവന്‍ അവളുടെ ചുറ്റുമായിരുന്നു. അതിനിടയില്‍ അഞ്ജലിയുടെ അച്ഛന്‍ ഞങ്ങളെ അവളുടെ ഉപ്പയുമായ് പരിചയ പെടുത്തി. അവരുമായി സംസാരിക്കുന്നതിനിടയില്‍ ഞാന്‍ അവളെ നോക്കുയായിരുന്നു. അവളില്‍ നിന്നും ഒരു ചെറു പുഞ്ചിരി ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അവള്‍ മുഖം തിരിച്ചു വീടിന്‍റെ അകത്തേക്ക് പോയി. ഹൃദയം തകരുന്ന വേദനയായിരുന്നു അവളുടെ ആ മുഖം തിരിച്ചുള്ള പോക്ക് കണ്ടപ്പോള്‍. എനിക്കറിയില്ല എന്താ കാര്യം എന്ന്. കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞു പിരിയുമ്പോള്‍ ഒരു പ്രശ്നവും ഇല്ലായിരുന്നു. എപ്പോള്‍ എന്താ എനിക്കറിയില്ല?

അതോ ഞാന്‍ ഒരു പന്തല്‍ ജോലികാരന്‍ ആണ് എന്ന് അവള്‍ അറിഞ്ഞിട്ടോ?

വര്‍ഷങ്ങളായി ഉള്ള പ്രണയം ഒരു ജോലിയുടെ പേരില്‍ പിരിയുമോ?

എന്തായാലും അവളെ ഒരു തവണ കൂടി കാണാന്‍ ഞാന്‍ തീരുമാനിച്ചു. ജോലിക്കിടയില്‍ കയര്‍ കെട്ടാന്‍ മുളയ്ക്കു മുകളില്‍ വലിഞ്ഞു കയറിയപ്പോഴാണ് കണ്ടത് അവള്‍ വീടിന്‍റെ മുകളിലെ നിലയിലെ ജനലിനടുത്ത് ഇരുന്നു കരയുന്നു. ഞാന്‍ "അമിലാ" എന്ന് വിളിച്ചതും അവള്‍ ജനല്‍ വലിച്ചടച്ചു പോയി!

ഹൃദയം തകര്‍ന്ന ഞാന്‍ മുകളില്‍ നിന്നും താഴേക്ക്‌ വീണതും ക്ലോക്കില്‍ അലാറം മുഴങ്ങിയതും ഒരുമിച്ചായിരുന്നു.

ഞാന്‍ ഞെട്ടിയുണര്‍ന്നു, ചുറ്റും നോക്കി.

അവള്‍ എവിടെ?

കല്ല്യാണം എവിടെ?

ഒരു കോട്ടുവായിട്ടതിന്‌ മുകളില്‍, ഞാന്‍ ഫോണെടുത്തു സമയം നോക്കി. ഒരു മെസ്സേജ് ഉണ്ട്. അതവളായിരുന്നു. ആമിലാ!

goodmorning,
i mis u dear,
nee innu panthaljolikku pokunnille.
kaanaan thonnunu.
by yours.
amila.

വര്‍ഷങ്ങളായുള്ള ഞങ്ങളുടെ ബന്ധം ഒരു നിമിഷം കൊണ്ട് തകരുന്ന സ്വപ്നം ഞാന്‍ കണ്ടതായിരുന്നു.! എന്‍റെ എല്ലാ കാര്യവും അവള്‍ക്ക് അറിയാം പിന്നെ ഞാന്‍ എന്തിനു ഭയന്നു?

യഥാര്‍ത്ഥ പ്രണയം മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണ് അല്ലാതെ ആളുകള്‍ തമിലുള്ള അകലമല്ലാ.

Tuesday, September 25, 2012

മരുഭൂമിയില്‍ മഴ പെയ്ത പോലെ!

മരുഭൂമിയില്‍  മഴ  പെയ്ത പോലെ!
എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ പല പല ആശയങ്ങളും വരാം!

എന്നാല്‍  ഈ കഥയില്‍ മരുഭൂമിയോ മഴയോ യാതൊന്നുമില്ല മറിച്ചു മരുഭൂമിയില്‍ മഴ പെയ്താല്‍ ഉണ്ടാവുന്ന ആശ്വാസമാണ് ഇവിടെ കഥയില്‍ ഉദ്ധേശിക്കുന്നത്.

പ്രവാസ ജീവിതതമെന്ന ദുരിതത്തെ നേരിടുന്ന കുറച്ച്  കുടുംബങ്ങള്‍, അവര്‍  എല്ലാവരും ഒരുമിച്ചു ഒരു പാര്‍ക്കില്‍ ഒത്തുകൂടിയപ്പോള്! ചുട്ടു പഴുത്ത പ്രവാസജീവിതത്തിലേക്ക്  ഒരു നേരിയ തണുത്ത കാറ്റ് വീശിയാല്‍ ഉണ്ടാവുന്ന അനുഭൂതിയാണ് അവര്‍ക്ക് ഉണ്ടായത്.

Saturday, September 8, 2012

ഞങ്ങളുടെ വാസു മാഷ്‌!!

എല്ലാ ദിവസത്തെയും പോലെയല്ല ഇന്ന്. ഇന്ന് വാസു മാഷ് സ്കൂള്‍ നിന്നും യത്രയാവുകയാണ്‌, സ്കൂളില്‍ മാഷിനെ ആദരിക്കുന്ന ദിവസമാണിന്നു. വാസു മാഷ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാ കുട്ടികളിലും ഓരോ ഓര്‍മ്മകള്‍ ഉണ്ടാവും. മാഷിനെ വേദിയിലേക്ക് വിളിച്ചപ്പോള്‍, മാഷ് രണ്ടു വാക്ക് സംസാരിച്ചപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു സന്തോഷം കൊണ്ട്  ആയിരിക്കാം" ആ സമയത്ത് എന്‍റെ മനസ്സില്‍ മുഴുവനും മാഷിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരുന്നു.

ഇപ്പോള്‍ ഞാന്‍ ഒന്‍പതാം ക്ലാസ്സിലാണ്. ഞാന്‍ L.P സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍  പഠിക്കുന്ന സമയത്ത്മാഷും അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം ഞാനും രണ്ടാം ക്ലാസ്സില്‍പഠിക്കുന്ന അനിയത്തിയുമായി ഉച്ച ഭക്ഷണം കയിക്കാന്‍ വീട്ടില്‍ പോയി അവിടെ ആരുമില്ലായിരുന്നു ഞങ്ങള്‍ പേടിച്ചു! എല്ലാവരും ഇതെങ്ങോട്ട് പോയി?

ചോറ് ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ കറിയില്ലാ, എന്ത് ചെയ്യുമെന്നറിയാതെ  നില്‍ക്കുമ്പോഴാണ് അപ്പുറത്തെ വീട്ടുകാര്‍ പറഞ്ഞത് ഞങ്ങളുടെ വല്ലിമ്മക്കു വണ്ടി ഇടിച്ചു അപകടം സംഭവിച്ചു എന്നത്.  ഞങ്ങള്‍ആകെ പേടിച്ചു. വീട്ടില്‍ ചോറ് മാത്രം ഒള്ളു.. ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ സ്കൂളിലേക്ക് തിരിച്ചു, എനിക്ക്  വിശക്കുന്നുണ്ടായിരുന്നു,

പക്ഷേ അനിയത്തി പറഞ്ഞു നമുക്ക് വന്നിട്ട് കഴിക്കാം, അപ്പോയെക്കും അവര്‍ വരുമല്ലോ എന്നൊക്കെ അവള്‍ പറഞ്ഞു. ഞങ്ങള്‍ സ്കൂളില്‍ എത്തി. അഞ്ചാമത്തെ പിരീഡ് കഴിഞ്ഞപ്പോള്‍ അവള്‍ എന്‍റെ ക്ലാസ്സില്‍ വന്നു കരയുന്നു. എന്തിനാ എന്ന് ചോദിക്കാതെ തന്നെ എനിക്ക് മനസ്സിലായി വിശന്നിട്ടു ആണ് എന്നുള്ളത്.

അത് കണ്ടു ഞാനുംകരഞ്ഞു. അപ്പോളാണ് മാഷ് എന്നെ കണ്ടത് കാര്യം മാഷ് അറിഞ്ഞപ്പോള്‍ എന്നെയും അവളെയും സ്കൂളിന്റെ മുന്‍പിലുള്ള ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം മേടിച്ചു തന്നു. അവള്‍ ഭക്ഷണം കഴിക്കുമ്പോള്‍  ഞാന്‍ കരയുകയിരുന്നു, മാഷ് എന്‍റെ  കണ്ണുനീര്‍ തുടച്ചു ഭക്ഷണം കഴിക്കാന്‍ പറഞ്ഞു!

അന്ന് മനസ്സില്‍ ഉണ്ടായ മാഷ്മായിട്ടുള്ള ആയിട്ടുള്ള ആ അനുഭവം ഇപ്പോഴും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.  വാസുമാഷ്‌ ഇപ്പോള്‍ എന്നെ ഒന്‍പതാം ക്ലാസിലും പഠിപ്പിച്ചു. പക്ഷെ ഈ വര്ഷം മാഷ് സ്കൂളില്‍ നിന്നും പിരിഞ്ഞു പോവുകയാണ്.  മാഷിന് എന്നെ അറിയില്ല, എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല,  എനിക്ക് മാഷോട് ഇതെല്ലാം പറയണം എന്നുണ്ട്, മാഷിന് ഓര്‍മയില്ലെങ്കിലും എന്‍റെ  മനസ്സില്‍ ഈ അനുഭവം മായാതെ കിടപ്പുണ്ട്! എന്നും അങ്ങനെത്തന്നെ ഉണ്ടാവുകയും ചെയ്യും.