Wednesday, August 23, 2017

അവൾ സുഗമായിരിക്കട്ടെ...!

തനിച്ചാക്കി പോയപ്പോഴും...
ഒറ്റക്കിരുന്ന്‌  കരഞ്ഞപ്പോഴും...
മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു
                         അവൾ സുഗമായിരിക്കട്ടെ..!

 കണ്ണടച്ച് ഇരുട്ടാക്കി നേരം വെളുപ്പിച്ചപ്പോഴും....
കേൾക്കാൻ കൊതിച്ച വാക്കുകൾ അകലെയാണെന്ന് അറിഞ്ഞപ്പോഴും..
മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു
                       അവൾ സുഗമായിരിക്കട്ടെ...!

അറിഞ്ഞുകൊണ്ടു അകന്ന്‌ നിന്നപ്പോളും..
അറിയാത്ത ഭാവം നടിച്ചപ്പോഴും...
മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു
                     അവൾ സുഗമായിരിക്കട്ടെ....!

അവളുടെ സുഖവും...
അവളുടെ സന്തോഷവും..
മനസ്സിലാക്കാൻ ശ്രെമിക്കാതെ...
ഞാൻ പിന്നെയും വിധിയെ പഴിചാരി...
                      അവൾ സുഗമായിരിക്കട്ടെ...!

No comments:

Post a Comment